പഞ്ചാബിൽ ഛന്നി കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി, പ്രഖ്യാപിച്ച് രാഹുൽ

ലുധിയാന : പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ലുധിയാനയില്‍ നടന്ന വിര്‍ച്വല്‍ റാലിയില്‍ വച്ച് രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഛന്നിയും നവ്ജ്യോത് സിങ് സിദ്ദുവും പങ്കെടുത്ത പരിപാടിയില്‍ വെച്ചാണ് പ്രഖ്യാപനം.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജനങ്ങളാണെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നാണും രാഹുല്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു. നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. മുഖ്യമന്ത്രി ആരാകണമെന്നതില്‍ എല്ലാവരില്‍ നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും രാഹുല്‍ പറഞ്ഞു.

Top