ഗോകുല്‍ സുരേഷിന്റെ ‘ഉള്‍ട്ട’യില്‍ ശാന്തി കൃഷ്ണ ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട. ചിത്രത്തില്‍ നായകനായെത്തുന്നത് ഗോകുല്‍ സുരേഷാണ്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശാന്തി കൃഷ്ണയുടെ കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

പ്രയാഗാ മാര്‍ട്ടിന്‍ , അനുശ്രീ, കെ.പി.എ.സി. ലളിത, സുരഭി, തെസ്‌നിഖാന്‍, രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, മുഹമ്മദ് പേരാമ്പ്ര, ഡാനിയേല്‍ ബാലാജി, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള പൊന്നാപുരം ഗ്രാമത്തില്‍ എത്തുന്ന ഗുസ്തിക്കാരന്റെ കഥ പറയുന്ന ചിത്രം സിപ്പി ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പി നിര്‍മ്മിക്കുന്നു.

Top