സുരേഷ് ഗോപി ചിത്രം ‘എസ്ജി 251’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ലയാളത്തിന്റെ ‘ആക്ഷണ്‍’ കിങ് സുരേഷ് ഗോപിക്ക് ഇന്ന്(26 ജൂലൈ) പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘എസ്ജി 251’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. എതിറിയില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.

വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ ലുക്കിലുള്ള താടിയും പിന്നിലേക്ക് കെട്ടിവച്ച മുടിയും കൈയ്യിലെ ടാറ്റുവും ചിത്രത്തിന് ഒരു മാസ് പരിവേഷം നല്‍കുന്നുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരാധകര്‍ക്ക് ആവേശം നൽകുന്ന ചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.

പുതുമുഖം രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമീന്‍ സലീമാണ് തിരക്കഥ തയാറാക്കുന്നത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ഡിക്സന്‍ പൊടുത്താസ്, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, ക്യാരക്ടര്‍ ഡിസൈന്‍  സേതു ശിവാനന്ദന്‍, മാര്‍ക്കറ്റിംഗ് പി.ആര്‍ വൈശാഖ് സി വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ സുരേഷ് ഗോപിയുടെ മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

Top