കൊല്ലത്ത് കുരിശടിക്ക് നേരെ സാമുഹ്യവിരുദ്ധരുടെ ആക്രമണം

കൊല്ലം: കൊല്ലത്ത് കുരിശടി സാമുഹ്യവിരുദ്ധര്‍ തകര്‍ത്തു. കുരിശടിയില്‍ ഉണ്ടായിരുന്ന ബൈബിള്‍ സമീപത്തെ ചവറുകൂനയില്‍ നിക്ഷേപിക്കുകയും ഔസേപ്പ് പിതാവിന്റെ രൂപം തകര്‍ക്കുകയും ചെയ്തു.

കൊല്ലം പോര്‍ട്ടിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെ കുരിശടിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരാണ് തകര്‍ന്ന നിലയില്‍ ആദ്യം കണ്ടത്. പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് കുരിശടിയുടെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.പള്ളിത്തോട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

Top