ഛപാക് പ്രേരണയായി; അനധികൃത ആസിഡ് വില്‍പ്പനയ്‌ക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍

ദീപിക പദുക്കോണിനെ നായികയാക്കി ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ഛപാക്. ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ നേരത്തെ നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ അനധികൃത ആസിഡ് വില്‍പ്പനയ്ക്ക് എതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രചരണം നടത്തുന്നുവെന്നാണ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആസിഡ് അനധികൃതമായി വില്‍ക്കുന്നത് തടയാന്‍ വേണ്ട നടപടിയെടുക്കുന്നു. പ്രചരണത്തിന് വേണ്ടിയുള്ള നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ആസിഡ് ആക്രമണ സംഭവങ്ങള്‍ ക്രൂരതയുടെ അടയാളമാണെന്നും അവ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

ഒരു സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കുന്നത് മാത്രമല്ല, സിനിമയില്‍ പ്രതിപാദിക്കുന്ന ക്രൂരതയാര്‍ന്ന ആ സംഭവങ്ങള്‍ തടയുന്നതിന് അവബോധവും കര്‍ശന നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

Top