ആഗസ്റ്റ് ഒന്നുമുതല്‍ ചാനല്‍ ചര്‍ച്ച; 31 നേതാക്കളുള്‍പ്പെട്ട പട്ടിക പുറത്തിറക്കി കെപിസിസി

തിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് മുതലുള്ള ചാനല്‍ചര്‍ച്ചയ്ക്ക് വഴിയൊരുക്കി 31 നേതാക്കളുള്‍പ്പെട്ട പട്ടിക പുറത്തിറക്കി കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഡോ ശൂരനാട് രാജശേഖരനാണ് ചുമതല. ഇദ്ദേഹം ഉള്‍പ്പെട്ട 31 അംഗ പട്ടികയാണ് പുറത്തിറക്കിയത്.പാര്‍ട്ടിയുടെ നിലപാട് കൃത്യമായി വിവരിക്കാന്‍ സാധിക്കുന്ന നേതാക്കളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ മുല്ലപ്പള്ളി വ്യക്തമാക്കി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, വിഡി സതീശന്‍, ജോസഫ് വാഴക്കന്‍, പിസി വിഷ്ണുനാഥ്, അഡ്വ ടി ശരത് ചന്ദ്ര പ്രസാദ്, അഡ്വ ടി സിദ്ധിഖ്, അഡ്വ കെപി അനില്‍കുമാര്‍, പന്തളം സുധാകരന്‍, പിഎം സുരേഷ് ബാബു, എഎ ഷുക്കൂര്‍, സണ്ണി ജോസഫ്, കെഎസ് ശബരീനാഥ്, ഷാനിമോള്‍ ഉസ്മാന്‍, പഴകുളം മധു, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍, അഡ്വ എം ലിജു, ഡോ മാത്യു കുഴല്‍നാടന്‍, അഡ്വ ബിന്ദു കൃഷ്ണ, പിടി തോമസ്, ലതിക സുഭാഷ്, അജയ് തറയില്‍, പിഎ സലിം, ദീപ്തി മേരി വര്‍ഗീസ്, ബിആര്‍എം ഷരീഫ്, അഡ്വ അനില്‍ ബോസ്, കെപി ശ്രീകുമാര്‍, ഡോ ജിവി ഹരി, ആര്‍വി രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.

Top