ചാണക്യതന്ത്രത്തില്‍ ഉണ്ണിമുകുന്ദന്‍ പെണ്‍വേഷത്തിലെത്തുന്നു ; മെയ്ക്കിംഗ് വീഡിയോ പുറത്ത്

unni-mukundan

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ച്ച ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

unni

അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിലെത്തുന്നത്. സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനാണ്.

Top