കെ.പി.സി.സി പട്ടികയില്‍ മാറ്റങ്ങള്‍ ; ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങള്‍ക്കു മുന്നില്‍ കുഴഞ്ഞ് ഗ്രൂപ്പുകള്‍

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് കെ.പി.സി.സി പട്ടികയില്‍ മാറ്റം വരുത്താന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.

പുതിയ പട്ടിക എത്രയും വേഗം ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി.

എന്നാല്‍ മാനദണ്ഡങ്ങള്‍ പരമാവധി പാലിച്ച് പട്ടിക തയ്യാറാക്കുമ്പോള്‍ പലരെയും ഒഴിവാക്കേണ്ടിവരുന്നത് പ്രശ്‌നത്തിനിടയാക്കുമെന്ന ആശങ്കയും ഗ്രൂപ്പുകള്‍ക്കുണ്ട്.

വനിതകള്‍ക്ക് 33 ശതമാനം, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം എന്നീ ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങള്‍ക്കു മുന്നില്‍ കുഴയുകയാണ് ഗ്രൂപ്പുകള്‍.

അതേസമയം, പത്തുശതമാനം വനിതകളെയെങ്കിലും ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്.

മാത്രമല്ല, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. പരമാവധി ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചു തന്നെയാകും പട്ടിക പുനഃക്രമീകരിക്കുന്നത്.

ഓരോ ജില്ലയില്‍ നിന്നും രണ്ടുപേരെ വച്ച് ഒഴിവാക്കി പുതിയ ആള്‍ക്കാരെ കൊണ്ടുവരാനാണ് നേതാക്കളുടെ പുതിയ ശ്രമം.

282 പേരുടെ പട്ടികയില്‍ പരമാവധി 30 പേരുടെ കാര്യത്തിലേ മാറ്റത്തിന് സാധ്യതയുള്ളു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Top