അര്‍ജന്റീനയ്ക്ക് വീണ്ടും തലവേദന; ഗ്രൂപ്പ് മത്സരത്തില്‍ മാറ്റങ്ങളുമായി ക്രൊയേഷ്യ

croatia

മോസ്‌കോ: ഐസ്ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരിക്കും ക്രൊയേഷ്യ കളിക്കുക എന്ന് സൂചന. നോക്കൗട്ട് മത്സരത്തിന് മുന്‍പ് പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലാകാതിരിക്കാനും കാര്‍ഡുകള്‍ വാങ്ങി സസ്‌പെന്‍ഷനിലേക്ക് പോവാതിരിക്കാനുമാണ് ക്രൊയേഷ്യന്‍ ടീമിന്റെ തന്ത്രപരമായ നീക്കം.

ഈ വാര്‍ത്ത ഏറ്റവും വലിയ തലവേദന നല്‍കുന്നത് അര്‍ജന്റീനയ്ക്കാണ്. ഐസ്ലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ ക്രൊയേഷ്യ ജയിക്കേണ്ടത് അര്‍ജന്റീനയുടേയും ആവശ്യമാണ്. അവരുടെ പ്രീക്വാര്‍ട്ടര്‍ യോഗ്യത പോലും ഐസ്ലന്‍ഡ് – ക്രൊയേഷ്യ മത്സരഫലത്തെ ആശ്രയിച്ചാണ്. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിറങ്ങുന്ന ക്രൊയേഷ്യയെ പരാജയപ്പെടുത്താന്‍ ഐസ്ലന്‍ഡിന് കഴിഞ്ഞാല്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ യോഗ്യത അവതാളത്തിലാകും.

ഇവാന്‍ റാക്കിട്ടിച്ച്, മരിയോ മാന്‍സൂക്കിച്ച്, ആന്റെ റെബിച്ച് തുടങ്ങിയ ആറോളം ക്രൊയേഷ്യന്‍ താരങ്ങളാണ് സസ്‌പെന്‍ഷന് തൊട്ടരികില്‍ നില്‍ക്കുന്നത്. അവസാന മത്സരത്തില്‍ ഐസ്ലന്‍ഡിനെതിരെ മഞ്ഞക്കാര്‍ഡ് ലഭിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ ഈ താരങ്ങള്‍ക്ക് കഴിയില്ല.

Top