സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. പത്തനംതിട്ട ജില്ലാ കലക്ടർ എ ഷിബു ഐഎഎസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് ഡയറക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് ഇനി പത്തനംതിട്ട ജില്ലാ കലക്ടർ.

പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ പി വിഷ്ണുരാജ് ഐഎഎസ് കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടർ. പൊതുമരാമത്ത് വകുപ്പ് ഹൗസിംഗ് കമ്മീഷണർ രാഹുൽ കൃഷ്ണ ശർമ ഐഎഎസ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ ഡയറക്ടർ ആകും.

Top