എ.ഡി.ജി.പി ബി.സന്ധ്യയുടെ സ്ഥാനമാറ്റം ; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന്

pinaray

തിരുവനന്തപുരം: എ.ഡി.ജി.പി ബി.സന്ധ്യയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ആരോപണം. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയിരുന്നത്.

സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഡിജിപിയോട് ഉത്തരവ് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പൊലീസ് ട്രയിനിങ് കോളേജില്‍ പുതിയ തസ്തിക സൃഷ്ടിച്ചായിരുന്നു സന്ധ്യയെ മാറ്റിയത്.

എന്നാല്‍ സന്ധ്യയുടെ സ്ഥാനമാറ്റത്തോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഇനി ആര്‍ക്കെന്നത് അവ്യക്തമായി തുടരുകയാണ്.

ദക്ഷിണമേഖലാ എ.ഡി.ജി.പിയായിരുന്ന ബി.സന്ധ്യക്ക് പകരം അനില്‍ കാന്തിനെയാണ് നിയമിച്ചിരിക്കുന്നത്.

അതേ സമയം സാധാരണ ഗതിയില്‍ നടന്ന സ്ഥാനമാറ്റം മാത്രമാണ് ഇപ്പോള്‍ നടന്നതെന്നും യാതൊരു അസ്വാഭാവികതയും ഇക്കാര്യത്തില്‍ ഇല്ലന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Top