സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ ഇന്ന് മുതല്‍ മാറ്റം. യാത്രക്കാര്‍ക്ക് ആശ്വാസമായി ട്രെയിനുകളുടെ സര്‍വീസുകള്‍ നീട്ടി.8 ട്രെയിനുകളുടെ സര്‍വീസാണ് നീട്ടിയിത്.പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.തിരുവനന്തപുരം -മധുര അമൃത എക്സ്പ്രസ് ഇന്ന് മുതല്‍ രാമേശ്വരം വരെ സര്‍വീസ് നടത്തും. ഗുരുവായൂര്‍ പുനലൂര്‍ എക്സ്പ്രസ് മധുരയിലേക്ക് നീട്ടി.

തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്സ്പ്രസ് തൂത്തുകുടി വരെ ആകും സര്‍വീസ് നടത്തുക. ഇതിന് പുറമെ തിരുവനന്തപുരം, പാലക്കാട് ഡിവിഷന്‍ ഉള്‍പ്പെടുന്ന സതേണ്‍ റെയില്‍വേക്ക് കീഴിലെ 34 ട്രെയിനുകളുടെ വേഗത കൂട്ടി. ഒപ്പം 199 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു.

Top