ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റാപിഡ് ടെസ്റ്റ് നിബന്ധനയില്‍ മാറ്റം

ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ നാല് മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് റാപിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന നിബന്ധനയില്‍ മാറ്റം.

ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധനയുടെ ഫലം മതിയെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്കും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാകും. ഫ്ലൈ ദുബൈ അധികൃതരും പുതിയ അറിയിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Top