രാജധാനി സ്‌പെഷല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

RAJADHANI-EXPRESS

തിരുവനന്തപുരം: തിരുവനന്തപുരം- ന്യൂഡല്‍ഹി രാജധാനി സ്‌പെഷല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. വ്യാഴാഴ്ച (12.11.2020) മുതല്‍ തിരുവനന്തപുരത്ത് നിന്നും രാത്രി 7:15 നും എറണാകുളം ജംഗ്ഷനില്‍ നിന്നും രാത്രി 10:35 നും പുറപ്പെടും. നിലവില്‍ രാജധാനി സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തു നിന്ന് രാത്രി 7.45നു പുറപ്പെട്ട് രാത്രി 11.10 ന് എറണാകുളത്ത് എത്തി രാത്രി 11.15 ന് പുറപ്പെടുകയാണ് ചെയ്യുന്നത്.

ഇന്ന് മുതല്‍ കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ കൂടി ട്രെയിനിനു സ്റ്റോപ്പ് ഉണ്ടായിരിക്കും.

Top