മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. ഇതില്‍ നാല് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെയും അതിശക്തമായ മഴ തുടരും. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Top