സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളില്‍ മാറ്റം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രില്‍ 13, 27 തീയതികളില്‍ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളില്‍ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്‌സ് പരീക്ഷ ഏപ്രില്‍ 29ലും, ഇലക്ട്രീഷ്യന്‍ പരീക്ഷ ഏപ്രില്‍ 30ലേക്കും മാറ്റി. അവസാനഘട്ട പരീക്ഷ ജൂണ്‍ 15 നും നടക്കും.

Top