വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റം; 36 രൂപ കുറച്ചു

ഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടർ ഒന്നിന് 36 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു.

ഡൽഹിയിൽ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയിൽ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയിൽ 2141 രൂപ ആയിരുന്നത് 1936.50 ആയും കുറഞ്ഞിട്ടുണ്ട്.

അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു.

Top