തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. അറ്റകുറ്റ പണികൾക്കായി റൺവേ അടയ്ക്കുന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനഃക്രമീകരിച്ചത്. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത്. യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Top