മദ്യം കിട്ടാനില്ല; കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍

suicide 2

ചങ്ങനാശ്ശേരി: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ആള്‍ ഗുരുതരാവസ്ഥയില്‍.

പൂവം സ്വദേശി ശശിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ നിന്നു ചാടുകയായിരുന്നു. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ അറിയിച്ചത് മൂലം പൊലീസ് എത്തി ശശിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചങ്ങനാശ്ശേരിയിലെ ലോട്ടറി കച്ചവടക്കാരനാണിയാള്‍.

Top