ചങ്ങനാശ്ശേരിയില്‍ വൈദിക വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയില്‍ വൈദിക വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ചത്തീസ്ഗഡ് സ്വദേശിയായ മുകേഷ് ടിര്‍ക്കി(36)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാര്‍ഥിയായിരുന്നു.

ആത്മഹത്യചെയ്യുന്നുവെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ചതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. രാത്രി പതിനൊന്നേമുക്കാലോടെ കണ്ടെത്തിയ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top