മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങളിലാണ് എന്‍എസ്എസ്‌: സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: പൗരത്വ ഭേദഗതിയില്‍ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുമ്പോള്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് .

മതേതരത്വമാണ് എന്‍എസ്എസിന്റെ നിലപാടെന്നും ഇത് വീണ്ടും ആവര്‍ത്തിച്ചു പറയേണ്ട കാര്യമില്ലെന്നും അതുകൊണ്ടാണ് പൗരത്വഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പോകാതിരുന്നതെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ നടന്ന എന്‍എസ്എസ് സമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങള്‍ ആണ് എന്‍എസ്എസിന്റേത്. ഇക്കാര്യം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുള്ളതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Top