തൃക്കോടിത്താനം അഗതി മന്ദിരത്തില്‍ ഒരാഴ്ച്ചയ്ക്കിടെ 3 മരണം, ദുരൂഹത

ചങ്ങനാശ്ശേരി: തൃക്കോടിത്താനം മാനസിക ചികിത്സാ കേന്ദ്രത്തില്‍ ഒരാഴ്ച്ചയ്ക്കിടെ 3 മരണം നടന്നതില്‍ ദുരൂഹത. തൃക്കോടിത്താനം പുതുജീവന്‍ അഗതി മന്ദിരത്തിലാണ് സംഭവം. മൂന്നാമത്തെ മരണം ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ലഹരി വിമുക്ത ചികിത്സയും നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്‌.

അതേസമയം, കൊവിഡ് 19,എച്ച് വണ്‍ എന്‍ വണ്‍ എന്നിവയൊന്നും മരിച്ചവര്‍ക്കുണ്ടായിരുന്നില്ല എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം,സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. മാത്രമല്ല മരിച്ച രോഗികളുടെ സാമ്പിളുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

Top