Chandy was aware of palmlein import issues

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി പരമാര്‍ശത്തില്‍ സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ്. രാജു എബ്രഹാമാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ പാമൊലിന്‍ കേസ് മനപ്പൂര്‍വം എല്ലാവരേയും കുടുക്കാന്‍ കൊണ്ടുവന്ന കെണിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.സര്‍ക്കാരിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കരുണാകരനെ കുരുക്കാന്‍ ഉണ്ടാക്കിയ കേസാണ് പാമൊലിന്‍കേസ്. ഉദ്യോഗസ്ഥരെ കുറ്റവികുക്തരാക്കിയ നടപടി ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുണാകരനടക്കം എല്ലാവരും നിരപരാധികളാണെന്ന ബോധ്യം തനിക്കുണ്ടെന്നും നിരപരാധികളെ കുരുക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top