Chandy Oommen- saritha nair-fake-reports-solar-case

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരായ ആരോപണത്തില്‍ നിന്നും മലക്കം മറിഞ്ഞും പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെതിരെ ആഞ്ഞടിച്ചും സരിതാ നായര്‍.

ചാണ്ടി ഉമ്മനെതിരായി മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി മുന്‍പ് പറഞ്ഞകാര്യം ഒരാള്‍ പറഞ്ഞ അറിവാണെന്നും ആ വിഷയം നമുക്ക് വിടാമെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സരിത ഒഴിഞ്ഞ് മാറുകയായിരുന്നു.

തന്നെ ബന്ധപ്പെടുത്തി പ്രചരണം വന്നത് കൊണ്ടാണ് അത്തരം നിലപാട് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ പ്രസ്താവനക്കെതിരെയും സരിത രംഗത്ത് വന്നു.

പൊലീസ് അസോസിയേഷനല്ല, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത്താണ് തന്നോട് 25 ലക്ഷം രൂപ വാങ്ങിയതെന്ന് സരിത വ്യക്തമാക്കി. നിയമനടപടി തനിക്കും സ്വീകരിക്കാന്‍ പറ്റുമെന്നും, കൂടുതല്‍ തെളിവുകള്‍ ആവശ്യമെങ്കില്‍ സോളാര്‍ കമ്മീഷനു മുമ്പാകെ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top