ചന്ദ്രിക കള്ളപ്പണ കേസ്; എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ എം കെ മുനീറിന്റെ മൊഴിയെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴിയെടുത്തത്. ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു മൊഴിയെടുത്തത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലില്‍ ഇപ്പോള്‍ ഇ ഡി എം കെ മുനീറിന്റെ മൊഴിയെടുത്ത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ കൊച്ചി ഓഫീസിലായിരുന്നു നടപടികള്‍.

നേരത്തെ കെ ടി ജലീലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു, തൊട്ടുപിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവില്‍ ഇപ്പോള്‍ എം കെ മുനീറിന്റെ മൊഴിയും രേഖപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലീഗുമായും ചന്ദ്രിക ദിനപത്രവുമായും ബന്ധപ്പെട്ട ആളുകളെ മൊഴിയെടുക്കാന്‍ വിളിപ്പിക്കും എന്നുള്ളതാണ് ഇ ഡി യില്‍ നിന്നും ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

Top