ചന്ദ്രയാൻ 2 ഭ്രമണപഥം വീണ്ടും ഉയർത്തി

ബംഗളൂരു: ചന്ദ്രയാൻ രണ്ടിൻറെ ഭ്രമണപഥം വീണ്ടും ഉയർത്തി. ഇത് നാലാം തവണയാണ് ചന്ദ്രയാൻ രണ്ടിൻറെ സഞ്ചാരപഥം ഉയർത്തുന്നത്.ഭൂമിയിൽനിന്ന് 277 കിലോമീറ്റർ അടുത്ത ദൂരവും 89,472 കിലോ മീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിൽ ചന്ദ്രയാനെ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു.

അവസാനത്തേതും അഞ്ചാമത്തേതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച നടക്കും. ഇതിനുശേഷം ഈ മാസം 14 നാണ് ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക

Top