ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്, ചിലരുടെ പതാക തന്നെ ചന്ദ്രനിലുണ്ട്; ട്രോളുമായി ഹര്‍ഭജന്‍

ന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ പാക്കിസ്ഥാനെ ട്രോളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്. എന്നാല്‍ മറ്റു ചില രാജ്യങ്ങളുടെ പതാക തന്നെ ചന്ദ്രനിലുണ്ട് എന്നായിരുന്നു ഹര്‍ഭജന്റെ ട്രോള്‍. ചന്ദ്രന്റെ ചിഹ്നമുള്ള പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ പതാകയുടെ ചിത്രവും ഹര്‍ഭജന്‍ ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 15ന് വിക്ഷേപിക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിങ്കളാവ്ചയാണ് വിജയകരമായി വിക്ഷേപിച്ചത്. 48 ദിവസത്തിനുശേഷം ചന്ദ്രയാന്‍ ചന്ദ്രനിലെത്തും.

Top