ചന്ദ്രയാന്‍-രണ്ടിന്റെ ‘ചരിത്രത്തിലേക്കുള്ള ലാന്‍ഡിങ്ങിന്’ ഇനി മണിക്കൂറുകള്‍ മാത്രം . . !

ബം​ഗ​ളൂ​രു : ലോകം ആകാംഷപൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്നതിനു ഇനി മണിക്കൂറുകള്‍ മാത്രം. പുലര്‍ച്ചെ 1.45 നാണ് ഇസ്റോ സോഫ്റ്റ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്.

ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ബംഗളുരു പീനിയയിലെ ഇസ്റോ കേന്ദ്രത്തിലെത്തും. കാര്യമായി സൂര്യപ്രകാശം എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ലോകത്തിലെ ആദ്യ പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍ രണ്ട്.

അ​തി​സ​ങ്കീ​ര്‍​ണ​മാ​യ സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ്ങി​നാ​യി ച​ന്ദ്ര​നി​ല്‍​നി​ന്ന്​ 35 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് ലാ​ന്‍​ഡ​റി​നെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ 37ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ് 100 ശ​ത​മാ​നം വി​ജ​യ​മാ​ക്കാ​നു​ള്ള തീ​വ്ര​പ്ര​യ​ത്ന​ത്തി​ലാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍. ഇ​തു​വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ള്‍ അ​ണു​വി​ട തെ​റ്റാ​തെ പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​സ്റോ​യി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ അ​ന്തി​മ ദൗ​ത്യ​വും വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.നാ​ഷ​ന​ല്‍ ജ്യോ​ഗ്ര​ഫി​ക് ചാ​ന​ലി​ലൂ​ടെ ലാ​ന്‍​ഡി​ങ് ത​ത്സ​മ​യം ലോ​ക​മെമ്പാ​ടു​മു​ള്ള​വ​ര്‍ കാ​ണും.

അമേരിക്കയും റഷ്യും ചൈനയും മാത്രമേ ഇതിനു മുമ്പ് സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയില്‍ വിജയിച്ചിട്ടൊള്ളൂ. അതും കാര്യമായ തടസങ്ങളില്ലാത്ത വേണ്ടത്ര വെളിച്ചമുള്ള ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍. ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണമായതിനാല്‍ തന്നെ രാജ്യത്തിനൊപ്പം ലോകവും ആകാംക്ഷയിലാണ്. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായാല്‍ ചരിത്രം കുറിക്കുന്നതിനൊപ്പം ഗോളാന്തര ശാസ്ത്രത്തില്‍ പുതിയ വഴിത്തിരിവുകളും ചന്ദ്രയാന്‍ സൃഷ്ടിക്കും. പ്രധാനമായിട്ടും ഭൂമിക്കുപുറത്തെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ്‍ ചന്ദ്രയാന്‍ രണ്ട് ശാസ്ത്രലോകത്തിനു നല്‍കുക.

Top