‘ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തും’; മോഹന്‍ലാല്‍

രോ ഇന്ത്യക്കാരനെയും പോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു, ചന്ദ്രയാന്‍ ദൗത്യത്തിന് ആശംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍.ഇന്ത്യ അഭിമാന പൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍ ദൗത്യം ഇന്ന് വിജയക്കുതിപ്പിലേക്ക് എത്തുകയാണ്.

രാജ്യത്തെ സംബന്ധിച്ച് മഹത്തായ ഈ മുഹൂര്‍ത്തത്തിന്റെ സാക്ഷാത്കാരത്തിനായി ഓരോ ഇന്ത്യ ഇന്ത്യക്കാരനേയും പോലെ ഞാനും അഭിമാനപൂര്‍വം കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .ഈ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തും എന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

ചന്ദ്രയാന് ആശംസകളുമായി പ്രമുഖര്‍. ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍വംശജയായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പറഞ്ഞു.

Top