ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ബംഗളൂരു : ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഇവ പകര്‍ത്തിയിരിക്കുന്നത്.

ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.

ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഓര്‍ബിറ്ററുള്ളത്. ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഒഎച്ച്ആര്‍സി പകര്‍ത്തിയത്. ചന്ദ്രയാന്‍-2 പേടകം പകര്‍ത്തിയ മറ്റു ചിത്രങ്ങള്‍ ഐഎസ്ആര്‍ നേരത്തെയും പുറത്തുവിട്ടിരുന്നു.

ജൂലൈ 22 -നാണ് 978 കോടി മുതൽമുടക്കുള്ള ചന്ദ്രയാൻ-2 ഓർബിറ്ററും വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ജി എസ് എൽ വി മാർക്ക് -3 പേടകം വഴി വിക്ഷേപിക്കുന്നത്. സെപ്റ്റംബർ ഏഴിന് നിശ്ചയിച്ച ഭ്രമണപഥത്തിൽ നിന്ന് തെന്നിമാറിയ വിക്രം ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.

Top