ചന്ദ്രയാന്‍2; ആദ്യഘട്ട ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയ ആരംഭിച്ചു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2ന്റെ ആദ്യഘട്ട ഭ്രമണപഥമുയര്‍ത്തല്‍ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആരംഭിച്ച പ്രക്രിയ 2:52 ഓട് കൂടി വിജയകരമായി പൂര്‍ത്തിയാക്കി.

241.5 കിലോ മീറ്റര്‍ മുതല്‍ 45,162 വരെ അകലത്തിലുള്ള എലിപ്ടിക്കല്‍ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. ആകെ അഞ്ച് ഭ്രമണപഥം ഉയര്‍ത്തലാണ് ഇസ്‌റോ ചന്ദ്രയാന്‍ 2 ഉപഗ്രഹത്തിനായി വിഭാവനം ചെയ്തിട്ടുള്ളത്.

Top