ചന്ദ്രയാന്‍- 2 ; അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍.

ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ജനുവരി മൂന്നിനു തന്നെ വിക്ഷേപണം നടത്താന്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യത്തെ ചന്ദ്രയാത്രയായ ചന്ദ്രയാന്‍ ഒന്നിലൂടെ ഐഎസ്ആര്‍ഒ ചരിത്രത്തിലിടം നേടിയിരുന്നു.

ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുവാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മുമ്പ് ചന്ദ്രന്റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത് വിക്ഷേപണ സമയത്ത് 1380 കിലോയായിരുന്നു ഭാരമുണ്ടായിരുന്നത്. ചന്ദ്രയാന്‍2 വിന്റെ ചിലവ് 800 കോടി രൂപയാണ്. 200 കോടി രൂപ വിക്ഷേപണത്തിനും 600 കോടി രൂപ ഉപഗ്രഹ നിര്‍മ്മാണത്തിനുമാണ്.

Top