ച​ന്ദ്ര​യാ​ന്‍ 2: അ​വ​സാ​ന വ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​രം

ബം​ഗ​ളൂ​രു : ചാന്ദ്രയാന്‍ രണ്ട് പേടകം ചന്ദ്രനോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലെത്തി. ഭ്രമണപഥം ചന്ദ്രനോട് അടുപ്പിക്കുന്ന അവസാന ഘട്ടവും ഇതോടെ വിജയത്തിലെത്തി.

ചന്ദ്രനില്‍ നിന്നുള്ള കൂടിയ ദൂരം 164 കിലോമീറ്ററും കുറഞ്ഞ ദൂരം 124 കിലോമീറ്റമുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാന്‍ എത്തിയത്. തി​ങ്ക​ളാ​ഴ്ച പുലര്‍ച്ചെയോടെ പേടകം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറും എന്ന രീതിയില്‍ വേര്‍പെടും.

സെ​പ്റ്റം​ബ​ര്‍ 7ന് ​പേ​ട​കം ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങും. സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ​ത്തു​ന്ന ലാ​ന്‍​ഡ​റി​ല്‍ നി​ന്നും റോ​വ​ര്‍ പു​റ​ത്തി​റ​ങ്ങി ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങി ഗ​വേ​ഷ​ണം ന​ട​ത്തും. ജൂ​ലൈ 22നാ​ണ് ച​ന്ദ്ര​യാ​ന്‍ 2 കു​തി​ച്ചു​യ​ര്‍​ന്ന​ത്.

Top