ചന്ദ്ര ശേഖര്‍ ആസാദിന്റെ ജാമ്യം; കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിനിടെ പോലീസിന് പിടി കൊടുത്ത ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഇന്നലെ ഹര്‍ജി പരിഗണിക്കവേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തെ കൈകാര്യം ചെയ്ത ഡല്‍ഹി പോലീസ് നടപടിയെ കോടതി രൂക്ഷമായി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പ്രതിഷേധിക്കുക എന്നത് മൗലിക അവകാശമാണെന്ന് പറഞ്ഞ കോടതി ജമാ മസ്ജിദ് പാക്കിസ്ഥാനില്‍ അല്ലെന്ന് ഡല്‍ഹി പൊലീസ് ഓര്‍ക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.

Top