ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലെത്തി, സഹായിച്ചത് ഡല്‍ഹി പൊലീസ്?

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലെത്തി. ഡല്‍ഹി പൊലീസാണ് ആസാദിന് ജുമാ മസ്ജിദില്‍ എത്താനുള്ള അവസരം ഒരുക്കിയത് എന്നാണ് ഉയരുന്ന ആരോപണം. ജയില്‍ മോചിതനായ ശേഷം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ അദ്ദേഹം മസ്ജിദിലേക്ക് വരുകയായിരുന്നു.

സിഎഎയ്ക്കെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും. വലിയ രീതിയിലുള്ള പ്രതിഷേധത്തില്‍ ആസാദ് പങ്കെടുക്കില്ലെന്നാണ് വിവരം.

അതേസമയം, സിഎഎ പിന്‍വലിക്കും വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് ജയില്‍ മോചിതനായതിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും ആസാദ് വ്യക്തമാക്കിയിരുന്നു.

Top