ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രവുമായി ബിപിന്‍ ചന്ദ്രന്‍; നായകന് ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. ബിപിന്‍ ചന്ദ്രന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിത്തു വയലിലാണ്.

ബെസ്റ്റ് ആക്ടര്‍, ചാര്‍ളി, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിനു വേണ്ടി തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍.

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത് രാജശ്രീ ഫിലിംസിന്റെ ബാനറാണ്. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സം സി എസ് ആണ്. ഒടിയനിലെ പശ്ചാത്തല സംഗീതത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതാണ് സാം.

Top