ചന്ദ്രമുഖി 2 റിലീസ് മാറ്റി; പുതുക്കിയ തീയതി പ്രഖ്യാപിച്ചു

രാഘവ ലോറന്‍സും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചന്ദ്രമുഖി 2′.ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്.തെലുഗ്, തമിഴ് , ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസിനെത്തുക. പി വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബര്‍ 15ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ റിലീസ് 28ലേക്ക് മാറ്റുകയായിരുന്നു.

18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ് ‘ചന്ദ്രമുഖി 2’. പി വാസുവിന്റെ 65-ാമത്തെ ചിത്രമായ ‘ചന്ദ്രമുഖി 2’ ലൈക്ക പ്രൊഡക്ഷന്‍സാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദന്‍ കാര്‍ക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ച ഈ ചിത്രത്തില്‍ വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top