ചന്ദ്രകാന്ത് കാവ്ലേക്കര്‍ ഗോവ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു

പനാജി: ചന്ദ്രകാന്ത് കാവ്ലേക്കര്‍ ഗോവ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കാവ്ലേക്കറെ കൂടാതെ ബിജെപിയില്‍ എത്തിയ ജെന്നിഫര്‍ മോന്‍സെരാറ്റെ, ഫിലിപ്പെ നെറി റോഡ്രിഗസ് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞ ദിവസം 10 എംഎല്‍എമാരാണ് കൂറുമാറി ബിജെപിയിലെത്തിയത്. കാവ്ലേക്കറുടെ നേതൃത്വത്തിലായിരുന്നു കൂറുമാറ്റം. പത്തു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ 40 അംഗ നിയമസഭയില്‍ ബിജെപിക്ക് 27 അംഗങ്ങളായി. കോണ്‍ഗ്രസിന്റെ അംഗബലം ഇതോടെ അഞ്ചായി ചുരുങ്ങി. ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളുണ്ട്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാരെയും സ്വതന്ത്രനായ മന്ത്രിയേയും രാജിവപ്പിച്ചാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. വിജയ് സര്‍ദേശായിയെക്കൂടാതെ വിനോദ് പാല്‍യേക്കര്‍, ജയേഷ് സാല്‍ഗാവ്ങ്കര്‍, സ്വതന്ത്ര അംഗം രോഹന്‍ ഖാവുന്തേ എന്നിവരാണ് രാജിവച്ചത്.

Top