സംശയിക്കേണ്ട . . ഇത് ലാല്‍ തന്നെയാണ്, ആകെ മാറി ഒരു കിടിലന്‍ വേഷം !

ലപ്പാവ്, അയാള്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനിരൂപക പ്രശംസ നേടിയ ലാല്‍ മറ്റൊരു കിടിലന്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ചന്ദ്രഗിരി’. ലാല്‍ രാഘവന്‍ മാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ 8ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ വിനോദ് കുട്ടമത്താണ്. കണ്ണൂരിലും കാസര്‍ഗോഡുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ദ്രാവിഡന്‍, കാറ്റത്തൊരു പെണ്‍പൂവ്, പായുംപുലി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയ മോഹന്‍ കുപ്‌ളേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

lal

ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, സായികുമാര്‍, ജയചന്ദ്രന്‍, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, ഷോണ്‍ റോമി, സജിതാ മഠത്തില്‍, അഞ്ജലി നായര്‍, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കാസര്‍ഗോഡിന്റെ കലാരൂപമായ യക്ഷഗാനവും ചിത്രത്തില്‍ പ്രധാന പ്രമേയമായി കടന്നു വരുന്നുണ്ട്.

Top