ടിഡിപി എന്‍ഡിഎ വിടുന്നു; ചന്ദ്രബാബു നായിഡു അഖിലേഷ് യാദവും മായാവതിയുമായും ചര്‍ച്ച നടത്തി

Chandrababu Naidu

ഹൈദരാബാദ്: ടിഡിപി എന്‍ഡിഎ വിടുന്നു. സര്‍ക്കാരിനെതിര ആര് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് ടിഡിപി അറിയിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാത്തതാണ് ടിഡിപിയുടെ കലഹത്തിന് കാരണം. ചന്ദ്രബാബു നായിഡു അഖിലേഷ് യാദവും മായാവതിയുമായും ചര്‍ച്ച നടത്തി.

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധ സൂചകമായി ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചിരുന്നു. ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത്. ആന്ധ്രയെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ടിഡിപി മുന്നണിയില്‍നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചത്.

കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടത് മുതലാണ് ടിഡിപി-ബിജെപി തമ്മില്‍ പൊട്ടിത്തെറികള്‍ തുടങ്ങിയത്. സംസ്ഥാന പദവി വേണമെന്ന ആവശ്യം അരുണ്‍ജെയ്റ്റ്‌ലി നിരാകരിച്ചതോടെയാണ് കടുത്ത തീരുമാനങ്ങളിലേക്ക് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കടന്നത്.

Top