ബി.ജെ.പിയെ വെല്ലുവിളിച്ച് ആന്ധ്രയില്‍ മഹാസഖ്യവുമായി ചന്ദ്രബാബു നായിഡു

naidu

അമരാവതി: ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. വരുന്ന ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപികരിച്ച് ബി.ജെ.പിയെ വെല്ലുവിളിക്കാനാണ് എന്‍.ഡി.എ സഖ്യകക്ഷി കൂടിയായ ടി.ഡി.പിയുടെ നീക്കം.

കഴിഞ്ഞ മൂന്നര വര്‍ഷം ബി.ജെ.പിക്കൊപ്പം നിന്നിട്ടും തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് ടി.ഡി.പി എം.പി വ്യക്തമാക്കി. ആന്ധ്രാപ്രശേ് സംസ്ഥാനത്തിന് ഇതുവരെ പ്രത്യേക പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. സംസ്ഥാനത്തിന്റെ വിഭജനസമയത്ത് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും എം.പി വ്യക്തമാക്കി.

1996ലും സമാനമായി ബി.ജെ.പി കോണ്‍ഗ്രസ്സ് ഇതര സഖ്യം ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും കോണ്‍ഗ്രസ്സിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ ടി.ഡി.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

Top