തെലുഗുദേശം പാര്‍ട്ടിയുടെ യോഗം ഇന്ന്; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ബിജെപി

Chandrababu Naidu

ഹൈദരാബാദ്: സഖ്യകക്ഷിയായ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ആന്ധ്രയിലെ ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. ബിജെപിയുമായുള്ള സഖ്യം തുടരുന്നതില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ പ്രധാന അജണ്ട. അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വവും വ്യക്തമാക്കി.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ടിഡിപിയും ഉന്നയിച്ചിരിക്കുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞിരുന്നു.

ബജറ്റിലെ വിഹിതത്തില്‍ ടിഡിപിയ്ക്കും മുഖ്യമന്ത്രിക്കും ചില അതൃപ്തി ഉണ്ടാകാമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും രാം മാധവ് പറഞ്ഞു. ടിഡിപി ബിജെപിയുടെ വളരെ കാലങ്ങളായുള്ള സഖ്യകക്ഷിയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും രാം മാധവ് അറിയിച്ചു.

Top