ആന്ധ്രയ്ക്ക് പ്രത്യേക പദവി: ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം ഇന്ന്

Chandrababu Naidu

ഹൈദ്രാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യ തലസ്ഥാനത്ത് ഇന്ന് നിരാഹാര സമരം നടത്തും. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് നിരാഹാരം നടത്തുന്നത്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

മുഖ്യമന്ത്രിയോടൊപ്പം നിരാഹാര സമരത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവര്‍ പങ്കെടുക്കും. ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം തന്നെനായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടിരുന്നു.

Top