ബിജെപി 2019 ല്‍ അധികാരത്തില്‍ എത്തില്ലെന്ന് ചന്ദ്രബാബു നായിഡു

Chandrababu Naidu

വിജയവാഡ: ബിജെപി 2019 ല്‍ അധികാരത്തില്‍ എത്തില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രചാരകനായ പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയതൊന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയവാഡയില്‍ ടിഡിപി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി 2019 ല്‍ അധികാരത്തിലെത്തുക എന്നത് വിദൂരമായ സ്വപ്നം മാത്രമാണ്. പ്രചാരകനായ പ്രധാനമന്ത്രി മുദ്രാവാക്യങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അദ്ദേഹം വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും നായിഡു ആരോപിച്ചു.

Top