ചന്ദ്രബാബു നായിഡുവിന്റെയും മകന്‍ നരാ ലോകേഷിന്റെയും വീട്ടുതടങ്കല്‍ അവസാനിച്ചു

അമരാവതി : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെയും മകന്‍ നരാ ലോകേഷിന്റെയും വീട്ടുതടങ്കല്‍ അവസാനിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തിന് ഇരയായവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് ചന്ദ്രബാബു നായിഡു ഗുണ്ടൂരിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ കണ്ട് അറിയിച്ചു.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരില്‍ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരോട് ഗുണ്ടൂരിലെത്താന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ റാലി തുടങ്ങും മുന്‍പേ നായിഡുവും മകനും അമരാവതിയിലെ വീട്ടില്‍ തടങ്കലില്‍ ആയി.

Top