ബി​ജെ​പി വി​രു​ദ്ധ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു; ന​വം​ബ​ര്‍ 22ന് ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ യോ​ഗം

Chandrababu Naidu

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി നവംബര്‍ 22ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് യോഗം. ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടുമായി അമരാവതിയില്‍ കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ചന്ദ്രബാബു നായിഡു അടുത്തിടെ പ്രധാന പ്രാദേശീക നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണറിയിക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച മഹാസഖ്യത്തിന് നേതാവല്ല നേതാക്കള്‍ ആണുള്ളതെന്ന് നേതൃത്വം നല്‍കാന്‍ ഞങ്ങളില്ലെന്ന് നായിഡു ഇന്നലെ പ്രതികരിച്ചിരുന്നു.

എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണാടകയില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്റെ വസതിയില്‍ എത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാന്‍ മമതാ ബാനര്‍ജിയുമായും സിപിഎം പിന്തുണ തേടി സീതാറാം യെച്ചൂരിയുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ ബിജെപി വരുദ്ധ മഹാസഖ്യത്തിന് കളമൊരുക്കാനുള്ള ശ്രമത്തിലാണ് ടിഡിപി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ടിഡിപിയുടെ നീക്കം.

Top