ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവം നാടകമെന്ന് ചന്ദ്രബാബു നായിഡു

Chandrababu Naidu

അമരാവതി: ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്.

ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ നാടകമാണ് ഇതെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമമെന്നും ഇതിനുവേണ്ടിയുള്ള കേന്ദ്രത്തിന്റെ കളിയാണ് ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാറിനെ പിരിച്ചു വിടുകയാണ് അവരുടെ ലക്ഷ്യം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം തരം താണ നാടകം കണ്ടിട്ടില്ല, ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

ആന്ധ്രയിലെ പ്രതിപക്ഷ നേതാവായ ജഗന്‍മോഹന്‍ റെഡ്ഡിക്കു നേരെ വിശാഖപട്ടണത്തെ വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. റസ്റ്ററന്റ് ജീവനക്കാരനായ ശ്രീനിവാസ റാവുവിന്റെ ആക്രമണത്തില്‍ റെഡ്ഡിയ്ക്ക് കുത്തേറ്റിരുന്നു.

Top