മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറെന്ന് ചന്ദ്രബാബു നായിഡു

naidu

അമരാവതി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് നീതി കിട്ടാന്‍ അവസാന മാര്‍ഗമായി മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മടിക്കില്ലെന്നും നായിഡു പറഞ്ഞു.

സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതിലാണ് തന്റെ പ്രഥമ പരിഗണനയെന്നും, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളോടുള്ള അനീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്ത വിഷയത്തില്‍ ബിജെപി-ടിഡിപി ബന്ധം അനുദിനം വഷളാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ടിഡിപി മടിക്കുകയാണെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാകുമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

Top