ഭീം ആര്‍മി നായകന്‍ കേരളത്തിലേക്ക്; ആസാദിന്റെ വരവ് പ്രതിഷേധങ്ങള്‍ക്ക് വളമാകും

കോഴിക്കോട്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലൂടെ രാജ്യ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് ആസാദ്. അദ്ദേഹം കേരളത്തിലെത്തുന്നതോടെ പ്രതിഷേധങ്ങള്‍ ഒന്നുകൂടി ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറില്‍ ജനുവരി 31 ന് മൂന്നുമണിക്കാണ് പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ആദ്യമായി പ്രമേയം പാസാക്കിയ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിലാണ് ആസാദ് അണിനിരക്കുക.

പൗരത്വത്തിനെതിരെ പ്രതിഷേധിച്ച ആസാദിനെ ജയിലിലടച്ചിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയ ആസാദ് വീണ്ടും പ്രതിഷേധ മുഖത്ത് സജീവമായിരുന്നു. വന്‍ സ്വീകരണത്തോടെയാണ് ജയിലിന് പുറത്ത് ആസാദിനെ ഏവരും വരവേറ്റത്.

Top