തെലങ്കാനയില്‍ ജനങ്ങളാണ് ഭരണം നടത്തുന്നത്, കേന്ദ്രത്തിന് കീഴടങ്ങില്ലെന്ന് ചന്ദ്രശേഖര്‍ റാവു

chandrashekhar

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു.

തെലങ്കാനയില്‍ അവിടുത്തെ ജനങ്ങളാണ് ഭരണം നടത്തുന്നത്, ഒരിക്കലും ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് കീഴടങ്ങില്ലെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് ശ്രദ്ധയില്‍ പെട്ടെന്നും, തത്കാലം അങ്ങനെയൊരു ആലോചനയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് എല്ലാ എം.എല്‍.എമാരുടെയും പിന്തുണയുണ്ടെന്നും, സമയമാകുമ്പോള്‍ താന്‍ എല്ലാം വ്യക്തമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഗതി നിവേദന സഭ എന്ന് പേരിട്ട് വന്‍ജനാവലിയെ പങ്കെടുപ്പിച്ച് നാലു മണിക്ക് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തി സംസാരിക്കവെയാണ് ചന്ദ്രശേഖര്‍ റാവു തന്റെ നിലപാട് അറിയിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പിന് ടി.ആര്‍.എസ് ഒരുക്കമാണെന്നും പാര്‍ട്ടിക്ക് പൂര്‍ണ വിജയ പ്രതീക്ഷയുണ്ടെന്നും ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെ.ടി.രാമ റാവു ചൂണ്ടിക്കാട്ടി.

മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരത്തെ നടത്തുന്നത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തരായ കക്ഷികള്‍ക്കൊപ്പം നില്‍ക്കുന്നതിനും സഹായിക്കുമെന്നും, ബി.ജെ.പിയും കോണ്‍ഗ്രസും ഇല്ലാത്ത മുന്നണിയായിരിക്കും തങ്ങളുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ ജനങ്ങളുടെ താത്പര്യം അനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം തുറന്നടിച്ചു.

Top